Kerala News

കോഴിക്കോട്: വടകരയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: വടകരയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വില്ല്യാപ്പള്ളി പഞ്ചായത്ത് ഓവര്‍സിയര്‍ ഷിജിന, മയ്യന്നൂര്‍ താഴെപുറത്ത് ബിന്ദു, മണാട്ട് കുനിയില്‍ രാധ, ചമ്പപ്പുതുക്കുടി പുഷ്പ, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികള്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ വടകര ഗവ. ജില്ലാ ആശുപത്രിയിലും ഇഷാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മയ്യന്നൂര്‍ ചാത്തന്‍കാവില്‍ സ്ഥലപരിശോധനയുടെ ഭാഗമായി എത്തിയപ്പോഴാണ് പഞ്ചായത്ത് ഓവര്‍സിയര്‍ ഷിജിനക്ക് കടിയേറ്റത്. മേഴ്‌സി ബി.എഡ് കോളേജ് ജീവനക്കാരി ബിന്ദുവിനെ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമിച്ചത്. രാധ, പുഷ്പ എന്നിവര്‍ക്ക് റോഡിലൂടെ നടന്നുപോകുമ്പോഴാണ് കടിയേറ്റത്. 

Related Posts

Leave a Reply