Kerala News

കോഴിക്കോട്: മേപ്പയൂരിൽ പട്ടാളക്കാരനെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദ്ദിച്ചതായി പരാതി

കോഴിക്കോട്: മേപ്പയൂരിൽ പട്ടാളക്കാരനെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദ്ദിച്ചതായി പരാതി. മദ്രാസ് റെജിമെൻ്റിലെ അതുലിനാണ് പൊലീസ് മർദ്ദനം മൂലം പരിക്കേറ്റത്. മേപ്പയൂർ ടൗണിൽ വച്ച് കൈ കാണിച്ചിട്ടും ബൈക്ക് നിർത്താതെ പോയതിന് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് മർദ്ദനം. മേപ്പയൂർ സ്വദേശിയായ അതുൽ മൂന്നു ദിവസങ്ങൾക്കു മുമ്പാണ് ഒരു മാസത്തെ അവധിക്കായി നാട്ടിലെത്തിയത്. വിലങ്ങണിയിച്ചതിനുശേഷം മൂന്നു പോലീസുകാർ ചേർന്ന് മർദ്ദിച്ചു എന്നാണ് പരാതി.അതുലിനെ പേരാമ്പ്രയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതുലിനെതിരെ നേരത്തെയും കേസുകൾ ഉണ്ടെന്ന് മേപ്പയൂർ പൊലീസ് അറിയിച്ചു.

Related Posts

Leave a Reply