കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഓട്ടോയിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവ്. കോഴിക്കോട് ഫാസ്ട്രാക്ക് പോക്‌സോ സ്‌പെഷ്യൽ കോടതിയുടെതാണ് വിധി. 2019 ജൂലൈയിലാണ് സംഭവം. പ്രതി യുവതിയെ കോഴിക്കോട് ബീച്ചിൽ ഓട്ടോയിൽ വെച്ച് നിരന്തരം പിടിപ്പിക്കുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പ്രതി ബസ്സിൽ ജോലി ചെയ്യുന്നതിനിടയിലാണ് പരിജയപ്പെടുന്നത്. തുടർന്ന് നിരന്തരം ഫോണിൽ വിളിക്കുകയും ബന്ധം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു. ഇതിനിടയിൽ മൂന്ന് തവണ നിർബന്ധിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ് .2019 ജൂലൈ മാസത്തിലാണ് സംഭവം. കല്ലായി ചക്കും കടവ് സ്വദേശി 43 വയസ്സുകാരൻ യൂനസാണ് പ്രതി.പെൺകുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റം കണ്ട് രക്ഷിതാവാണ് പെൺകുട്ടിയോട് നിരന്തരം കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്.തുടർന്ന് കുടുംബം ചേവായൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സംഭവം നടന്ന വെള്ളയിൽ പോലീസിന് കേസ് കൈയ്മാറുകയായിരുന്നു.പ്രതിക്ക് 20 വർഷം തടവും, 2 ലക്ഷീ രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടച്ചില്ലങ്കിൽ രണ്ട് വർഷം കൂടി അതിക തടവ് അനുഭവിക്കണം.പ്രതിയെ തവനൂർ ജയിലിലേക്ക് മാറ്റി.