Kerala News

കോഴിക്കോട് പയ്യോളി മണിയൂരിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

കോഴിക്കോട് പയ്യോളി മണിയൂരിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് പോസ്റ്റ്മോർട്ടം. കരുവാണ്ടി മുക്കിലെ കോട്ടയിൽ താഴ ആയിഷ സിയയാണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെ കിടപ്പുമുറിയിലാണ് കുഞ്ഞിൻ്റ മൃതദേഹം കണ്ടത്. മാതാവ് ഫായിസ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. ഫായിസ അടുത്ത വീട്ടിലെത്തി താൻ മരിക്കുകയാണെന്നും കുഞ്ഞിനെ കൊന്നെന്നും പറഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പു മുറിയിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടത്. ഫായിസ പൊലിസ് നിരീക്ഷണത്തിലാണ്.

Related Posts

Leave a Reply