കോഴിക്കോട്: ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന്റെ കാലൊടിഞ്ഞു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിലിന് സമീപം ആണ് അപകടമുണ്ടായത്. താമരശ്ശേരി കാരാടി പുത്തൻവീട്ടിൽ കുഞ്ഞിമുഹമ്മദിന്റെ കാലാണ് ഒടിഞ്ഞത്. ദേശീയപാതയുടെ മധ്യത്തിൽ രൂപപ്പെട്ട കുഴിയിൽ ചാടി ബൈക്ക് മറിയുകയായിരുന്നു. കുഞ്ഞിമുഹമ്മദ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്