Kerala News

കോഴിക്കോട് താമരശ്ശേരിയിൽ ബാർ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ബാർ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. താമരശ്ശേരി ചുങ്കത്തെ ബാറിലെ ജീവനക്കാരനായ ബിജുവിനാണ് കുത്തേറ്റത്. കഴുത്തിനു കുത്തേറ്റ ബിജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാറിൽ വെച്ചുണ്ടായ തർക്കത്തിനിടയിലാണ് ആക്രമി ബാഗിൽ നിന്നും കത്തിയെടുത്തു കുത്തിയത്. ഇയാൾ പിന്നീട് ബൈക്കിൽ കയറി രക്ഷപ്പെട്ടു. 

ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ബൈക്കില്‍ വന്ന ഒരാള്‍ ബാറില്‍ വെച്ച് സെക്യൂരിറ്റി ജീവനക്കാരനായ ബിജുവുമായി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഇയാള്‍ ബിജുവിനെ ബാഗിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. ബിജുവിന്‍റെ കഴുത്തിനാണ് കുത്തേറ്റത്. തുടര്‍ന്ന് ബിജുവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. 

Related Posts

Leave a Reply