കോഴിക്കോട്: താമരശ്ശേരിയിൽ വീണ്ടും ലഹരി സംഘവും നാട്ടുകാരും ഏറ്റുമുട്ടി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് നേരെ ലഹരി സംഘത്തിന്റെ കയ്യേറ്റ ശ്രമം ഉണ്ടായതായി പരാതി. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ആളൊഴിഞ്ഞ വീട്ടിൽ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് പറയുന്നത്.