Kerala News

കോഴിക്കോട് താമരശേരി താലൂക്ക് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി.

കോഴിക്കോട് താമരശേരി താലൂക്ക് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. പ്രസവ വേദനയുമായെത്തിയ യുവതിയെ ഡോക്ടർ ഇല്ലെന്ന് പറഞ്ഞ്, അടിവസ്ത്രം വലിച്ചു കെട്ടി മെഡിക്കൽ കോളേജിലേക്ക് അയച്ചെന്നാണ് ആരോപണം. കുഞ്ഞ് പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ അടിവസ്ത്രം വലിച്ചുകെട്ടി എന്ന് യുവതി ആരോപിക്കുന്നു. ഇതോടെ തലച്ചോറിന് ക്ഷതമേറ്റ കുട്ടി രണ്ട് മാസത്തിലേറെയായി വെന്റിലേറ്ററിലാണ്. താമരശ്ശേരി പുതുപ്പാടി സ്വദേശി ബിന്ദുവിനാണ് ദുരനുഭവമുണ്ടായത്. ഇവർ ആരോഗ്യമന്ത്രിക്കുൾപ്പെടെ പരാതിനൽകി.

Related Posts

Leave a Reply