Kerala News

കോഴിക്കോട് താമരശേരി ഓടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാര്‍ ഡ്രൈവര്‍ മരിച്ചു

കോഴിക്കോട് താമരശേരി ഓടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാര്‍ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്. 12 പേര്‍ക്ക് പരുക്കേറ്റു.  ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം.ലോറിയെ മറികടന്ന് എത്തിയ കാര്‍ ബസ്സില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണ ഡ്രൈവര്‍ തിരികെ കയറി ഹാന്‍ഡ് ബ്രേക്കിട്ട് ബസ് നിര്‍ത്തുകയായിരുന്നു. ഇതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തില്‍ ലോറി തലകീഴായി മറിയുകയും ഇരുവാഹനങ്ങള്‍ക്കും ഇടയില്‍പ്പെട്ട് കാര്‍ പൂര്‍ണമായി തകരുകയും ചെയ്തു.

Related Posts

Leave a Reply