കോഴിക്കോട് കൊയിലാണ്ടിയില്‍ നവജാതശിശുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊക്കിള്‍ക്കൊടി പോലും മാറ്റാത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് മൃതദേഹം ലഭിച്ചത്. പൊലീസും ഫയര്‍ ഫോഴ്‌സുമെത്തിയാണ് പുഴയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. പ്ലാസ്റ്റിക് കവര്‍ ഒഴുകുകയാണെന്ന് വിചാരിച്ച് ആദ്യം മത്സ്യത്തൊഴിലാളികള്‍ ഇത് ഗൗരവമായി കണ്ടില്ലെങ്കിലും പിന്നീട് സംശയം തോന്നി അടുത്തേക്ക് ചെന്നപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
അടുത്തുള്ള ആശുപത്രികളില്‍ ഇന്നലെ പ്രസവം നടന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പുഴയിലെറിഞ്ഞതാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ ഇത് സ്ഥിരീകരിക്കാനാകൂ. ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് പുഴയില്‍ കണ്ടെത്തിയത്.