Kerala News

കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരുക്ക്

കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാപ്പാന് പരുക്കേറ്റു. കൊയിലാണ്ടി വിയ്യൂർ ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പാക്കോത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. പരിക്കേറ്റ പാപ്പാൻ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ് . ആറു മണിക്കൂറായി ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കണ്ണൂരിൽ നിന്നടക്കമുള്ള എലിഫന്റ് സ്ക്വാഡ് എത്തിയാണ് ആനയെ തളയ്ക്കാനുള്ള ശ്രമം നടത്തുന്നത്. ഇന്നലെ അർധരാത്രിയോടെയാണ് ആന ഇടയുന്നത്. എഴുന്നെള്ളിപ്പിന് ശേഷം പുറത്തേക്ക് ഇറക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. ക്ഷേത്രത്തിലെ വിളക്കുകാലുകളും ഇലക്ട്രിക് പോസ്റ്റുകളും ആന നശിപ്പിച്ചു.

Related Posts

Leave a Reply