കോഴിക്കോട് കൂടരഞ്ഞിയില്‍ മിനി പിക്കപ്പ് ലോറി കുഴിയിലേക്ക് വീണ് ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. കോണ്‍ക്രീറ്റ് ജോലികള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഷാഹിദുല്‍ ഷെയ്ഖ് എന്നയാളാണ് മരിച്ചത്.
ഇന്ന് 7 മണിയോടെയാണ് അപകടമുണ്ടായത്. ബ്രേക്ക് കിട്ടാതെ വണ്ടി താഴ്ചയിലേക്ക് മറിയുകയാകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൂടുതലും അതിഥി തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്.
തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫും സിഐയും തമ്മില്‍ സംഭവസ്ഥലത്തുവച്ച് വാക്കേറ്റമുണ്ടായി. അപകടസ്ഥലത്ത് പൊലീസ് കാണിക്കേണ്ട ജാഗ്രത സിഐ പാലിച്ചില്ലെന്ന് ലിന്റോ ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തകരോട് പൊലീസ് മര്യാദയോടെ ഇടപെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. റോഡുമായി നൂറടി വ്യത്യാസത്തിലാണ് വാഹനം വീണത്. വീടിന് മുകളിലൂടെ വാഹനം കുതിച്ചുയര്‍ന്ന് മറിയുകയായിരുന്നു.