കോഴിക്കോട് കനോലി കനാലിൽ വീണായാൾ മരിച്ചു. മരിച്ചത് കുന്ദമംഗലം സ്വദേശി പ്രവീൺ. കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ജീവനക്കാരനാണ് പ്രവീൺ. സ്കൂബ സംഘം മണിക്കൂറുകൾ നടത്തിയ പരിശോധനയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ കനാലിലേക്ക് വീഴുകയായിരുന്നു.
രാത്രി ഏഴരക്കായിരുന്നു അപകടം നടന്നത്. രണ്ടു മണിക്കൂറുകൾക്ക് ശേഷമാണ് പ്രവീണിനെ കണ്ടെത്തിയത്. കണ്ടു നിന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേനയും സ്കൂബ ടീമും നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പ്രവീണിനെ കണ്ടെത്തിയത്. ഉടനെ തന്നെ പ്രവീണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.