Kerala News

കോഴിക്കോട് ഐസിയു പീഡന കേസില്‍ ഡോക്ടര്‍ക്കെതിരായ അതിജീവിതയുടെ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡന കേസില്‍ മൊഴിയെടുത്ത ഡോക്ടര്‍ക്കെതിരായ അതിജീവിതയുടെ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നർക്കോട്ടിക് ഡിവൈഎസ്പി ആണ് അന്വേഷണ റിപ്പോർട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയത്.

ആദ്യം മൊഴി എടുത്ത ഡോക്ടർ പ്രീതിക്കെതിരെ വീണ്ടും അന്വേഷണം നടത്തണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കമ്മീഷണർ ഓഫീസിനുമുന്നിൽ സമരം നടത്തിയിരുന്നു. നേരത്തെ പ്രീതിക്കെതിരായ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. ഡോക്ടർ പ്രീതി കൃത്യമായ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു അതിജീവിതയുടെ  പരാതി.

Related Posts

Leave a Reply