Kerala News

കോഴിക്കോട് ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം,  8 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്ക്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും നവജാത ശിശുവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്ന ആംബുലന്‍സാണ് അപടത്തില്‍പ്പെട്ടത്. ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിച്ചു. കുഞ്ഞ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റ അംബുലന്‍സ് ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്കുകള്‍ സാരമുള്ളതല്ല. ദേശീയപാതയില്‍ പുതുപ്പാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ രാവിലെ എട്ടു മണിയോടെയായിരുന്നു അപടകം. അപകടത്തില്‍ ആംബുലന്‍സിന്‍റെയും ട്രാവലറിന്‍റെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

Related Posts

Leave a Reply