Kerala News

കോട്ടയത്ത് ഹോട്ടലിന്റെ സണ്‍ഷെയ്ഡ് അടര്‍ന്നുവീണ് യുവാവ് മരിച്ചു

സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ജിനോയെ കോട്ടയം ജില്ലാ ആശുപത്രിയില്‍  പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല

കോട്ടയത്ത് ഹോട്ടല്‍ കെട്ടിടത്തിന്‍റെ സണ്‍ഷെയ്ഡ് അടര്‍ന്നുവീണ് യുവാവിന് ദാരുണാന്ത്യം. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന രാജധാനി ഹോട്ടലിന്‍റെ മൂന്നാം നിലയിലെ സിമന്‍റ് പാളി അടര്‍ന്നുവീണാണ് അപകടമുണ്ടായത്. കെട്ടിടത്തിന്‍റെ താഴത്തെ നിലയിലെ പ്രവര്‍ത്തിക്കുന്ന ലോട്ടറി സെന്‍ററിലെ ജീവനക്കാരനായ ചങ്ങനാശേരി പായിപ്പാട് സ്വദേശി പള്ളിക്കച്ചിറ കവല കല്ലൂപ്പറമ്പിൽ ജിനോ കെ.ഏബ്രഹാം (42) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണു സംഭവം. ലോട്ടറി സെന്റർ അടച്ചശേഷം പുറത്തേക്കിറങ്ങുന്നതിനിടെയാണ് കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡിന്‍റെ ഭാഗം അടര്‍ന്ന് ജിനോയുടെ തലയില്‍ വീഴുകയായിരുന്നു. ഹോട്ടലില്‍ അടുത്തിടെ നവീകരിച്ച ഭാഗമാണിത്‌. ഇഷ്‌ടികയും കോൺക്രീറ്റും ചേർത്ത്‌ ജനലിന്‌ മേൽഭാഗത്ത്‌ നിർമിച്ച ഷെയ്ഡാണ്‌ വീണതെന്നും ഇഷ്‌ടിക തലയിൽ പതിച്ചാണ്‌ മരണമെന്നും വെസ്‌റ്റ്‌ പോലീസ്‌ പറഞ്ഞു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ജിനോയെ കോട്ടയം ജില്ലാ ആശുപത്രിയില്‍  പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. 50 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ്‌. ഇതിന്‌ സമീപം ബസ്‌സ്‌റ്റാൻഡ്‌ ഷോപ്പിങ്‌ കോംപ്ലക്‌സിലെ മറ്റ്‌ കെട്ടിടങ്ങൾ ബലക്ഷയമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊളിച്ചുനീക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു.നേരത്തേ ഈ കെട്ടിടം നവീകരിക്കാൻ നഗരസഭ അനുമതി നൽകിയിരുന്നു. ഹോട്ടലുടമ തന്നെ നവീകരിച്ചതിനേത്തുടർന്ന്‌ പ്രവർത്തിക്കാൻ നഗരസഭ അനുമതി നൽകുകയായിരുന്നു. ബലക്ഷയമില്ലെന്ന്‌ പറഞ്ഞ്‌ ഹോട്ടൽ പ്രവർത്തിച്ചിരുന്ന ഭാഗം പൊളിക്കുന്നതിൽനിന്ന്‌ ഒഴിവാക്കി.

Related Posts

Leave a Reply