Kerala News

കോട്ടയത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു, യുവാവിന് ദാരുണാന്ത്യം 

കോട്ടയം : പനയ്ക്കപ്പാലത്ത് സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. ഭരണങ്ങാനം സ്വദേശി ജോഫിന്‍ ജോയ് (19) ആണ് മരിച്ചത്. ജോഫിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ഉന്നത പഠനത്തിനായി വിദേശത്തേയ്ക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ജോഫിന്‍. മൃതദേഹം പാലാ ജനറലാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.  

Related Posts

Leave a Reply