Kerala News

കോട്ടയം പാലായിൽ 17 വയസുകാരി കുഴഞ്ഞുവീണു മരിച്ചു. 

കോട്ടയം: കോട്ടയം പാലായിൽ 17 വയസുകാരി കുഴഞ്ഞുവീണു മരിച്ചു. ടർഫിൽ കായിക പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെൺകുട്ടിയാണ് കുഴഞ്ഞ് വീണ് മരിച്ചത്. പാലാ കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ റെജിയുടെ മകൾ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്. കടപ്പാട്ടൂരിലെ സ്വകാര്യ ടർഫിൽ രാവിലെ എട്ടോടെയായിരുന്നു സംഭവം. കാർമ്മൽ പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഗൗരി കൃഷ്ണ.

Related Posts

Leave a Reply