Kerala News

കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ക്രൂരമായ റാഗ്ഗിങ് നടന്നതായി പരാതി.

കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ക്രൂരമായ റാഗ്ഗിങ് നടന്നതായി പരാതി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ കോമ്പസ് ഉപയോഗിച്ച് കുത്തി മുറിവേല്‍പ്പിച്ചെന്ന് ഉള്‍പ്പെടെയാണ് പരാതി. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂങ്ങി ഉള്‍പ്പെടെ സീനിയേഴ്‌സ് തങ്ങളോട് ക്രൂരത കാണിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റാഗ്ഗിങിനിരയായ വിദ്യാര്‍ത്ഥികള്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി സീനിയേഴ്‌സ് തങ്ങളെ നിരന്തരം ഉപദ്രവിച്ചുവരികയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സീനിയേഴ്‌സിന്റെ ഭീഷണി ഭയന്ന് ഇവര്‍ ആദ്യമൊന്നും ഇത് ആരോടും പറഞ്ഞില്ല. പീഡനം കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അഞ്ച് വിദ്യാര്‍ത്ഥികളേയും പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

Related Posts

Leave a Reply