കോടതി വളപ്പിൽ പ്രതിയുടെ അഭ്യാസം. ഷർട്ട് ഊരി കളഞ്ഞ പ്രതി കരാട്ടെ സ്റ്റെപ്പുകൾ കാണിച്ചു.അടൂർ കോടതി വളപ്പിലാണ് പ്രതിയുടെ അഭ്യാസ പ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.കടയുടമയെ മർദ്ദിച്ച കേസിൽ പിടിയിലായ ജോജൻ ഫിലിപ്പാണ് അഭ്യാസം നടത്തിയത്.
കോടതിയിലേക്ക് കയറ്റും മുമ്പ് പൊലീസുകാര്‍ പ്രതിയുടെ കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു. ഇതോടെ ജോജന്‍ ഷര്‍ട്ട് ഊരിയെറിയുകയും പത്ത് മിനുറ്റോളം കരാട്ടെ ചുവടുകള്‍ പ്രദര്‍ശിപ്പിക്കുകയുമായിരുന്നു.
അഭിഭാഷകരും പൊലീസുകാരും നോക്കി നിൽക്കെയാണ് സംഭവം. ചുറ്റിനും കൂടി നിന്നിരുന്ന ആളുകൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതും വിഡിയോയിലുണ്ട്. കോടതി പരിസരമായതിനാല്‍ പൊലീസിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിഞ്ഞില്ല. പ്രതിയെ പിന്നീട് കോടതി റിമാൻഡ് ചെയ്തു.