India News

കൊൽക്കത്തയിലേക്കുള്ള യാത്രാമധ്യേ വാഹനാപകടം; മമത ബാനർജിക്ക് പരിക്ക്

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ബർധമാനിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ കാർ മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ സഡൻ ബ്രേക്കിട്ടതിനെ തുടർന്നാണ് മമതയുടെ നെറ്റിയിൽ പരിക്കേറ്റത്.

ബർധമാനിൽ നടന്ന അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം സംസ്ഥാന തലസ്ഥാനമായ കൊൽക്കത്തയിലേക്ക് മടങ്ങുകയായിരുന്നു മമത ബാനർജി. പരിപാടി കഴിഞ്ഞ് ഹെലികോപ്റ്ററിൽ മടങ്ങാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് യാത്ര റോഡ് മാർഗമാക്കി. ഇതിനിടയിലാണ് അപകടമുണ്ടായത്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ അപ്രതീക്ഷിതമായി ഒരു കാർ വന്നപ്പോൾ, അപകടം ഒഴിവാക്കാൻ ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടു. ഇതിനിടെ പിൻസീറ്റിലിരുന്ന മമത നെറ്റി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. നെറ്റിയിൽ നിസാര പരിക്കുണ്ടെന്നാണ് സൂചന. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

Related Posts

Leave a Reply