Health Kerala News

കൊല്ലത്ത് വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ആശുപത്രിയ്ക്കും സ്കാനിങ് സെന്ററിനുമെതിരെ രക്ഷിതാക്കൾ

കൊല്ലത്ത് വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ആശുപത്രിയ്ക്കും സ്കാനിങ് സെന്ററിനുമെതിരെ രക്ഷിതാക്കൾ. കുഞ്ഞിന് വൈകല്യം ഉണ്ടെന്ന് 4 സ്കാനിoഗിലും അറിഞ്ഞിരുന്നില്ല. കുഞ്ഞിന് വൈകല്യം ഉണ്ടെന്ന് എന്തുകൊണ്ട് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന ചോദ്യത്തിന് മറുപടി ഇല്ലാതെ ആശുപത്രിയും, സ്കാനിങ് സെന്ററും. 2021 – മെയ് 20ന് ചവറ തെക്കുംഭാഗം സ്വദേശികൾക്ക് പിറന്ന കുഞ്ഞിനാണ് അപൂർവ്വ വൈകല്യങ്ങൾ ഉള്ളത്.കുഞ്ഞ് ജനിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് കുഞ്ഞിനെ മാതാവിനെ കാണിച്ചത്. ശ്വാസ തടസമുള്ളതിനാൽ എൻഐസിയുവിലേക്ക് മാറ്റുന്നു വെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞിരുന്നതെന്ന് കുഞ്ഞിന്റെ അമ്മ വിജി പറയുന്നു.

കുഞ്ഞ് ജനിച്ചയുടൻ തന്നെ മുറി ചുണ്ടും, മുറിയൻ നാക്കും, കാലുകളിൽ രണ്ട് വിരലുകളും കൈകളിൽ മൂന്ന് വിരലുകൾ വീതം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ 4 വർഷത്തിനിടയിൽ നിരവധി ശസ്ത്രക്രീയകൾ കുഞ്ഞിന് നടത്തി. പൂർണ്ണമായും സംസാരശേഷി ഇന്നും കുഞ്ഞ് വീണ്ടെടുത്തിട്ടില്ല. 6 മാസം മുൻപാണ് സംഭവത്തിൽ നിയമപോരാട്ടത്തിലേക്ക് കുടുംബം കടന്നത്. കുഞ്ഞിൻ്റെ വൈകല്യം കണ്ടെത്താൻ കഴിയാത്തതിൽ ഡോക്ടർ സ്ക്വാനിംഗ് സെൻററിനെയും, സ്ക്വാനിംഗ് സെൻർ ആശുപത്രിയെയും പരസ്പരം പഴിചാരുകയാണ് ഇന്ന്.

Related Posts

Leave a Reply