കൊല്ലത്ത് ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്തേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരന് ദാരുണാന്ത്യം. കൊല്ലം ജോനകപ്പുറത്ത് മരിച്ചത് തമിഴ്നാട് സ്വദേശി പരശുറാം. 10 പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തിൽപ്പെട്ടത് കെടാമംഗലം സ്വദേശികൾക്കാണ്. പരശുറാം ഉരഗങ്ങിക്കിടക്കുകയായിരുന്നു. ബൈക്ക് ഓടിച്ച് പള്ളിത്തോട്ടം സ്വദേശി സിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. 10 പേർക്ക് ഗുരുതരമായി പരുക്കേറ്റു അതിൽ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി സിബിൻ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
