കൊല്ലം: കൊല്ലം സ്വദേശിയായ പതിനാറുകാരി പ്രസവിച്ചു. ആലപ്പുഴയിലെ ഒരു ആശുപത്രിയിലായിരുന്നു പ്രസവം. ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിന് തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം നടത്തുകയും കുഞ്ഞിനെ ഏറ്റെടുക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.