Kerala News

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ  യുവാവ് പൊലീസ് പിടിയിലായി.

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ  യുവാവ് പൊലീസ് പിടിയിലായി. കൊല്ലം പള്ളിത്തോട്ടം സെഞ്ചുറി നഗർ 100 ൽ ജോസഫ് മകൻ കിരൺ(21) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റത്തിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യ്തത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോക്‌സോ നിയമത്തിലേയും ഇന്ത്യൻ ശിക്ഷാ നിയമത്തിലേയും വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ആശാ ചന്ദ്രൻ, ദിപിൻ, സിപിഒ മാരായ അനീഷ്, ഷൈൻ, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Related Posts

Leave a Reply