Kerala News

കൊല്ലം പരവൂരില്‍ ആത്മഹത്യ ചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അനീഷ്യയുടെ ശബ്ദരേഖ പുറത്ത്

കൊല്ലം പരവൂരില്‍ ആത്മഹത്യ ചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അനീഷ്യയുടെ ശബ്ദരേഖ പുറത്ത്. ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം നേരിട്ടെന്നും ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നുമാണ് അനീഷ്യ പറയുന്നത്. ഇന്നലെയാണ് അനീഷ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത തൊഴില്‍ പീഡനത്തില്‍ മനംനൊന്താണ് എസ്. അനീഷ്യ തൂങ്ങി മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒരു തെറ്റും ചെയ്യാത്ത തന്നെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും കടുത്ത മാനസിക സംഘര്‍ഷം താന്‍ അനുഭവിക്കുന്നുണ്ടെന്നും ശബ്ദസന്ദേശത്തില്‍ അനീഷ്യ പറയുന്നുണ്ട്. ഒരാളെ കോടതിയില്‍ വരാതെ മുങ്ങാന്‍ സഹായം ചെയ്ത് കൊടുക്കാത്തതിന്റെ പേരിലാണ് താന്‍ സമ്മര്‍ദം അനുഭവിക്കുന്നതെന്ന് അനീഷ്യ പറയുന്നതായി പുറത്തുവന്ന ശബ്ദസന്ദേശത്തിലുണ്ട്.

Related Posts

Leave a Reply