Kerala News

കൊല്ലം: തെന്മല ഫോറസ്റ്റ് റേഞ്ചിൽ നാഗമലയിൽ പുള്ളിപ്പുലി ചത്ത നിലയിൽ

കൊല്ലം: തെന്മല ഫോറസ്റ്റ് റേഞ്ചിൽ നാഗമലയിൽ പുള്ളിപ്പുലി ചത്ത നിലയിൽ. ഹാരിസൻ എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിലാണ് ഉച്ചയോടെ പുലിയുടെ ജഡം വനപാലകർ കണ്ടെത്തിയത്. രാവിലെ ഏഴ് മണിയോടുകൂടി സമീപത്തുള്ള പശുത്തൊഴുത്തിൽ വച്ച് സോളമനെന്നയാളെ പുലി ആക്രമിച്ചതായും പരാതിയുണ്ട്. 

ഇയാളുടെ കൈക്കും കാലിനും പരിക്കുണ്ട്. എന്നാൽ അതേ പുലി തന്നെയാണോ ചത്തതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. പുലിയുടെ മരണകാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി.

Related Posts

Leave a Reply