കൊല്ലം തെന്മലയിൽ യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഇടമൺ സ്വദേശി നിഷാദിനാണ് മർദ്ദനമേറ്റത്. തെന്മല ഇടമണ്ണിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പ്രദേശവാസികളായ സുജിത്ത്, രാജീവ്, സിബിൻ, അരുൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.വ്യക്തിവിരോധമാണ് പ്രശ്നത്തിൽ കലാശിച്ചത്. പ്രതികൾ യുവാവിനെ നഗ്നനാക്കിയ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.സംഭവത്തിൽ തെന്മല പൊലീസ് കേസെടുത്തു.










