Kerala News

കൊല്ലം: ചിതറയിൽ വനിത എസ്ഐ ഉൾപ്പെടെ പൊലീസുകാരെ ആക്രമിച്ച മൂന്നു പേർ പിടിയിൽ

കൊല്ലം: ചിതറയിൽ വനിത എസ്ഐ ഉൾപ്പെടെ പൊലീസുകാരെ ആക്രമിച്ച മൂന്നു പേർ പിടിയിൽ. അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ ഉൽസവത്തിനിടെ ആയിരുന്നു ആക്രമണം. വെങ്ങോല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ഇതിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വനിതാ എസ്ഐയുടെ വാഹനത്തിന് മുന്നിൽ നിന്ന് നൃത്തം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. പൊലീസ് വണ്ടിയുടെ മുന്നിൽ ഒരു കൂട്ടം സംഘനൃത്തം ചെയ്തു. വണ്ടി മുന്നോട്ട് നിങ്ങാൻ കഴിയാതെ വന്നതോടെയാണ് വനിതാ പൊലീസ് എസ്ഐ പുറത്തിറങ്ങിയത്. ഇതോടെ വനിതാ എസ്ഐയെ വട്ടംവച്ച് നൃത്തം ആരംഭിച്ചു. ഇവരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇതാണ് സംഘര്‍ഷത്തിലേക്കും ആക്രമണത്തിലേക്കും വഴിമാറിയത്.
 
സംഭവത്തിൽ വനിത എസ്ഐ ഉപദ്രവിച്ചു. ജീപ്പിന്റെ കണ്ണാടി അടിച്ച് തകർത്തു എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെ കേസുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, കൃത്യനിർവ്വഹണം തടസപെടുത്തൽ പൊതുമുതൽ നശിപ്പിച്ചു, പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു തുടങ്ങി ജ്യാമ്യമില്ലാ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. 

Related Posts

Leave a Reply