കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റഡിയിലുള്ള മൂന്നു പേരും പ്രതികൾ. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ(20) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവർ പുളിയറ പുതൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങവേ കൊല്ലം പൊലീസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്.
ആറുവയസുകാരിയെ താനും കുടുംബവും തട്ടിക്കൊണ്ടുപോകാൻ കാരണം തന്റെ സാമ്പത്തിക പ്രശ്‌നങ്ങളെന്ന് പ്രതി പത്മകുമാറിന്റെ മൊഴി പുറത്തുവന്നിരുന്നു. എന്നാൽ ആദ്യം തനിക്കുമാത്രമേ കൃത്യത്തിൽ പങ്കുള്ളൂ എന്നായിരുന്നു പത്മകുമാർ പറഞ്ഞിരുന്നു. പദ്മകുമാറിൻറെ ചോദ്യം ചെയ്യൽ പുലർച്ചെ മൂന്നു വരെ നീണ്ടുനിന്നു. എഡിജിപി, ഡിഐജി എന്നിവർ ചേദ്യംചെയ്യലിനെത്തിയിരുന്നു. മൊഴികളിലെ വൈരുധ്യം അന്വേഷണ സംഘത്തെ കുഴക്കുന്നു. ഇന്നും ചോദ്യം ചെയ്യൽ തുടരും.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ മറ്റൊരു സംഘം സഹായിച്ചെന്ന സംശയം ഉയരുന്നുണ്ട്. ഫോൺ രേഖകൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്. കുട്ടിയെ മറ്റിടങ്ങളിൽ ഒളിപ്പിച്ചോയെന്നും അന്വേഷിച്ചുവരികയാണ്. കുട്ടിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ടെ വിളിച്ചത് പത്മകുമാറിന്റെ ഭാര്യ അനിതകുമാരിയാണെന്ന് തെളിഞ്ഞു. അനിതകുമാരിയുെടെ ശബ്ദം പഞ്ചായത്ത് പ്രിതിനിധികൾ തിരിച്ചറിഞ്ഞു.
കൂടുതൽ പ്രതികളെ ഇന്ന് കസ്റ്റഡിയിലെടുത്തേക്കുമെന്ന് സൂചന. കസ്റ്റഡിയിലുള്ളവരെ നേരിട്ട് കാണിച്ച് കുട്ടിയുടെ മൊഴി എടുക്കും. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക ബന്ധത്തിൽ വ്യക്തത വരുത്തുകയാണ് ലക്‌ഷ്യം. മൊഴിയിൽ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും. സാമ്പത്തിക ബാധ്യത തീർക്കാനുള്ള ബ്ലാക് മെയിലിംഗ്, പെൺകുട്ടിയുടെ അച്ഛനുമായുള്ള ബന്ധം എന്നിവയിൽ വ്യക്തത വരുത്തും. പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.