Kerala News

കൊല്ലം: കാവനാട് മെഡിക്കൽ ഷോപ്പ് ഷട്ടർ കുത്തിത്തുറന്നു, മേശയിൽ വച്ച ഒന്നര ലക്ഷം കവർന്നു

കൊല്ലം: കാവനാട് മെഡിക്കൽ സ്‌റ്റോർ കുത്തിത്തുറന്ന് കവർച്ച. മേശയ്ക്ക് ഉള്ളിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തിൽ അധികം രൂപ മോഷ്ടിച്ചെന്നാണ് പരാതി. സിറ്റി പൊലീസ് പരിധിയിൽ മോഷണങ്ങൾ വർധിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. കാവനാട് അക്ഷയ കമ്യൂണിറ്റി ഫാർമസിയിലാണ് മോഷണം നടന്നത്. മരുന്നുകടയുടെ ഷട്ടർ കുത്തി തുറന്നു. മേശയ്ക്ക് ഉള്ളിൽ ഉണ്ടായിരുന്ന ഒന്നര ലക്ഷത്തിൽ അധികം രൂപ നഷ്ടപ്പെട്ടെന്നാണ് പരാതി. 

കടയ്ക്കുള്ളിൽ മുളകുപൊടി വിതറിയിരുന്നു മോഷണം.  കെട്ടിടത്തിലെ സിസിടിവികൾ ദൃശ്യം പതിയാത്ത വിധം തിരിച്ചു വയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. ബൾബും പൊട്ടിച്ചുകളഞ്ഞു. ശക്‌തികുളങ്ങര പൊലീസ് സ്‌റ്റേഷന് സമീപത്താണ് കവർച്ച. സിറ്റി പൊലീസ് പരിധിയിൽ അടുത്തിടെ മോഷണങ്ങൾ വർധിച്ചു വരികയാണ്. ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി.

B3ETNA Burglar

Related Posts

Leave a Reply