Kerala News

കൊല്ലം എറണാകുളം റൂട്ടിലെ യാത്ര പ്രതിസന്ധിക്ക് പരിഹാരം. പ്രത്യേക ട്രെയിൻ അനുവദിച്ചു

കൊല്ലം എറണാകുളം റൂട്ടിലെ യാത്ര പ്രതിസന്ധിക്ക് പരിഹാരം. പ്രത്യേക ട്രെയിൻ അനുവദിച്ചു റെയിൽവേ ഉത്തരവായി. കൊല്ലം എറണാകുളം റൂട്ടിലാണ് ട്രെയിൻ സർവീസ് നടത്തുക. ഈമാസം ഏഴാം തീയതി മുതൽ സർവീസ് ആരംഭിക്കും.റെയിൽവേ പ്രത്യേക സർവീസ് ആരംഭിക്കുന്നത് കൊടിക്കുന്നിൽ സുരേഷ് എംപി നൽകിയ അപേക്ഷയിലാണ്.

തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചുദിവസം സർവീസ്. സർവീസ് ക്രമീകരിച്ചിരിക്കുന്നത് വിദ്യാർത്ഥികൾക്കും ജോലിക്ക് പോകുന്നവർക്കും ഉപയോഗപ്പെടുന്ന രീതിയിയിലാണ്. കൂടാതെ പുനലൂർ എറണാകുളം മെമ്മു സർവീസും ഉടൻ ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു. കോച്ചുകൾ തിരുവനന്തപുരം ഡിവിഷൻ ലഭിക്കുന്ന മുറയ്ക്ക് സർവീസ് ആരംഭിക്കും.

 

Related Posts

Leave a Reply