Kerala News

കൊല്ലം ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു

കൊല്ലം: കൊല്ലം ആര്യങ്കാവിൽ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ നാല് പേരുടെ നില ​ഗുരുതരമാണ്. സേലം സ്വദേശികളാണ് ബസിൽ ഉണ്ടായിരുന്നത്.

യാത്രക്കാരിൽ ഒരാളായ ധനപാൽ ആണ് മരിച്ചത്. ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപം ഇന്ന് പുലർച്ചെ ആയിരുന്നു അപകടമുണ്ടായത്. ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 30ഓളം പേർ ബസിലുണ്ടായിരുന്നു എന്നാണ് വിവരം. പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

Related Posts

Leave a Reply