Kerala News

കൊല്ലം അഞ്ചലിൽ റോഡ് റോളർ കയറി യുവാവിന് ദാരുണാന്ത്യം

കൊല്ലം അഞ്ചലിൽ റോഡ് റോളർ കയറി യുവാവിന് ദാരുണാന്ത്യം. അഞ്ചൽ അലയമൺ കണ്ണങ്കോട് സ്വദേശി വിനോദാണ് റോഡ് റോളർ തലയിലൂടെ കയറി മരിച്ചത്. ഇന്നലെ രാത്രി 11 :30 ഓടെയാണ് അപകടം ഉണ്ടായത്.

രാത്രിയിൽ റോഡ് പണിക്ക് വേണ്ടി കൊണ്ടുപോകുന്നതിനിടെ വാഹനത്തിനോട് ചേർന്ന് കിടക്കുകയായിരുന്ന വിനോദിന്റെ തലയിലൂടെ റോഡ് റോളർ കയറിയാണ് മരണം സംഭവിച്ചത്.വിനോദ് മദ്യപിച്ചിട്ട് റോഡ് റോളറിന് സമീപത്ത് കിടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

റോഡ് റോളർ ഓടിച്ചിരുന്ന ഡ്രൈവറേ അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തു.എന്നാൽ വിനോദ് വാഹനത്തിൻ്റെ സമീപം കിടക്കുന്ന കാര്യം കണ്ടില്ലെന്നാണ് റോഡ് റോളറിൻ്റെ ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്.

Related Posts

Leave a Reply