കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളേജിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.കോളേജിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തുന്ന സിബിഐ സംഘം നേരത്തെ സന്ദീപ് ഷോഷിനെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.
ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.ആര്‍ ജി കോര്‍ മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന സന്ദീപ് ഷോഷിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് കോളേജിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചും സിബിഐ അന്വേഷണം ഏറ്റെടുത്തത്.