കൊലപാതകശ്രമകേസിൽ ഗുണ്ടാ നേതാവ് അറസ്റ്റിൽ. DYFI കായംകുളം ഏരിയ ജോയിന്റെ സെക്രട്ടറി സാജിദ് ഷാജഹാനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പൊലീസിനെ ആക്രമിച്ച സംഭവത്തെ ന്യായികരിച്ച് ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കൊലപാതക ശ്രമത്തിലാണ് ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സാജിദ് നേരത്തെ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ ജയിൽ വാസം അനുഭവിച്ച നേതാവാണ്.
