Kerala News

കൊട്ടിയം: മൈതാനത്ത് ഉറങ്ങിക്കിടക്കവെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

കൊട്ടിയം: മൈതാനത്ത് ഉറങ്ങിക്കിടക്കവെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍ വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കണ്ണനല്ലൂര്‍ മൈതാനത്തുവെച്ചാണ് അപകടം നടന്നത്. ഉത്സവപരിപാടികള്‍ നടന്ന് കൊണ്ടിരിക്കെ ക്ഷേത്രമൈതാനത്തിനു പുറത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്. ഇതിനിടെയാണ് അപകടമുണ്ടായത്. മിനി ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Posts

Leave a Reply