Kerala News

കൊച്ചി. വിദേശ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികൾ നിന്നും പണം തട്ടി;പ്രതി അറസ്റ്റിൽ

കൊച്ചി. വിദേശ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികൾ നിന്നും പണം തട്ടിയെടുത്ത കേസിൽ ഇൻവേവിക്സ് സ്റ്റുഡി എംബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുന്ന കൊല്ലം കൊടിമുകൾ റോഡ്. ക്രിസ്റ്റിൽ ഗാർനെറ്റ് വില്ലയിൽ ബിജു ജോസഫ് 48 എന്നയാളെ കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ വിപിൻ ദാസിന്റെ പോലീസ് സംഘം അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉപരിപഠനം നടത്താൻ സഹായിക്കുന്ന കൺസൾട്ടൻസി എന്ന പേരിലാണ് കുസാറ്റ് റോഡിൽ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. എന്നാൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രേഷൻ ലൈസൻസ് ഇല്ലാതെ പോളണ്ട്.ചെക്ക് റിപ്പബ്ലിക്. ഫ്രാൻസ്.എന്നീ രാജ്യങ്ങളിലേക്ക്വർക്ക് ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഉദ്യോഗാർത്ഥികൾ നിന്നും എഗ്രിമെന്റോ.രേഖകളോ. ഇല്ലാതെ പ്രതി പണം കൈപ്പറ്റുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും വിദേശത്ത് ജോലി ശരിയാക്കാതെ വന്നപ്പോൾ ഉദ്യോഗാർത്ഥികൾ ഇവിടെയെത്തി പണം തിരികെ ചോദിച്ചുവെങ്കിലും ഇയാൾ നൽകിയില്ല. തുടർന്ന് കളമശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ വിവിധ ജില്ലകളിൽ നിന്നും 25ലധികം പേരുടെ പരാതി പോലീസ് ലഭിച്ചിരുന്നു.റിമാൻഡ് ഉള്ള പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ വിപിൻ ദാസ് പറഞ്ഞു..

Related Posts

Leave a Reply