കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആസാമിൽ നിന്നും കടത്തിക്കൊണ്ടു വന്ന യുവാവ് അറസ്റ്റിൽ.
ആസാം സ്വദേശിയായ മാക്കി ബുൾ ഇസ്ലാം എന്ന 21 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 17കാരിയായ പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ ആസാമിൽ പൊലീസ് കേസെടുത്തിരുന്നു. ആലുവയിലെ ഒരു ലോഡ്ജിൽ നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത്. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സുരക്ഷിതത്വലേക്ക് മാറ്റി.
