Kerala News

കൊച്ചി പൊന്നുരുന്നിയിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു.

കൊച്ചി: കൊച്ചി പൊന്നുരുന്നിയിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. ഇളംകുളം സ്വദേശി ഡെന്നി റാഫേലും മകൻ ഡെന്നിസൺ ഡെന്നിയുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് സ്കോർപിയോ സ്കോർപിയോ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. മദ്യലഹരിയിൽ കാറോടിച്ച പാലക്കാട് സ്വദേശി സുജിത്തിനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.   ഇയാൾക്കെതിരെ 304 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അർദ്ധരാത്രി കഴിഞ്ഞ് വൈറ്റില പൊന്നുരുന്നി റെയിൽവെ മേൽപ്പാലത്തിലാണ് അപകടം നടന്നത്.

അതേസമയം, കൊല്ലം ശാസ്താംകോട്ട ആഞ്ഞിലിമൂടിന് സമീപം ബൈക്കുകൾ കുട്ടിയിടിച്ച് യുവാവ് മരിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് തീപിടിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ആഞ്ഞിലിമുട് തട്ടുവിളകിഴക്കതിൽ റോബർട്ട് അണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു.

Related Posts

Leave a Reply