കൊച്ചി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു. കൊച്ചി എളമക്കരയിലായിരുന്നു സംഭവം. വയനാട് സ്വദേശി അരുന്ധതിയാണ് (24) മരിച്ചത്. വിവാഹം കഴിഞ്ഞ് എട്ട് മാസങ്ങൾക്ക് മുമ്പാണ് അരുന്ധതി കൊച്ചിയിൽ എത്തുന്നത്. എളമക്കര സ്വദേശി വി എസ് രാഹുലാണ് യുവതിയുടെ ഭർത്താവ്.
ഈ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജിമ്മിലെ ട്രെഡ് മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം അരുന്ധതിയുടെ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും.