Kerala News

കൊച്ചി കാക്കനാട് നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു

കൊച്ചി കാക്കനാട് നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. പഞ്ചാബ് സ്വദേശി രാജന്‍ (30) ആണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബോയിലറിലാണ് പൊട്ടിത്തെറിയുണ്ടായത്. രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. ഈ കമ്പനിയില്‍ തന്നെ ജോലി ചെയ്തുകൊണ്ടിരുന്ന അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ് ആശുപത്രിയിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഗുരുതര പരുക്കാണ്. രാസവസ്തുക്കള്‍ സൂക്ഷിച്ച ടിന്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനമുണ്ടാകുകയായിരുവന്നു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. രാസ പ്രതിവര്‍ത്തനമാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

Related Posts

Leave a Reply