Kerala News

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 51 ലക്ഷത്തിന്റെ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മൂന്ന് യാത്രക്കാരിൽ നിന്നായി 51,16,935 രൂപയുടെ സ്വർണം എയർ കസ്റ്റമർ ഇന്റലിജൻസ് വിഭാഗം പിടികൂടി. ദുബായിൽ നിന്നും വന്ന കോഴിക്കോട് സ്വദേശി സക്കറിയയിൽ നിന്നാണ് 11,63,981 രൂപ വിലയുള്ള 216 ഗ്രാം സ്വർണം പിടിച്ചത്. ഇയാൾ ധരിച്ചിരുന്ന ജീൻസിന്റെ അകത്ത് 5 സ്വർണ ബട്ടണുകൾ തുന്നി പിടിപ്പിചിരികയായിരുന്നു. ഒരു മോതിരവും ഒരു ഹെയർ ക്ലിപ്പും ഈ യാത്രക്കാരിൽ നിന്നും കണ്ടെടുത്തു.
ഷാർജയിൽ നിന്നും വന്ന ചെറുപ്പുളശ്ശേരി സ്വദേശി ഇസ്മായിലിൽ നിന്നാണ് 232.95 ഗ്രാം തൂക്കമുള്ള സ്വർണ്ണം പിടിച്ചത്. ഇതിന് 12,55,321 രൂപ വില വരും. ഒരു മാലയും ഒരു മോതിരവുമാണ് ഇയാൾ നിന്ന് പിടിച്ചത്.
ബാങ്കോക്കിൽ നിന്ന് വന്ന കോഴിക്കോട് സ്വദേശി ഹിസ്മാൻ മാർഷാദിൽ നിന്നാണ് 500.6 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചത് സോക്സിൽ ഒളിപ്പിച്ചിരുന്ന രണ്ട് മാലയും ഒരു വളയും ആണ് ഇയാൾ നിന്ന് കണ്ടെടുത്തത് സ്വർണ്ണത്തിന് 26,97,633 വില വരും. സമീപകാലങ്ങളിൽ ഒരേ ദിവസം തുടർച്ചയായി നെടുമ്പാശ്ശേരിയിൽ നിന്ന് മൂന്ന് കള്ളക്കടത്ത് പിടിക്കുന്നത് ആദ്യമായാണ്.

Related Posts

Leave a Reply