Kerala News

കൊച്ചിയിൽ 5 കോടി രൂപ മൂല്യം വരുന്ന ആംബർഗ്രീസുമായി രണ്ടുപേർ പിടിയിൽ

കൊച്ചിയിൽ ആംബർഗ്രീസുമായി രണ്ടുപേർ പിടിയിൽ. പാലക്കാട് സ്വദേശികളായ വിശാഖ് കെ എൻ, രാഹുൽ എൻ എന്നിരാണ് ഡി ആർ ഐയുടെ പിടിയിലായത്. ഇവരിൽ 8.7 കിലോഗ്രാം ആംബർഗ്രിസ് കണ്ടെടുത്തു. അഞ്ചു കോടി രൂപ മൂല്യം വരും ഇതിന്. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. എവിടെ നിന്നാണ് ഇത് എത്തിച്ചതെന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്.

ലോകത്തെ സമുദ്രങ്ങളിൽ ഏറ്റവും സാധാരണമായ തിമിംഗലമാണ് ആഴക്കടലിൽ ഇരതേടുന്ന എണ്ണത്തിമിംഗലം. വംശനാശത്തിന്റെ നിഴലിൽ നിൽക്കുന്ന എണ്ണത്തിമിംഗലത്തിൽ (sperm whale) നിന്നു ലഭിക്കുന്ന ഒരു ഉല്പന്നമാണ് ആംബർഗ്രിസ്. സ്ത്രീ-പുരുഷ എണ്ണത്തിമിംഗലങ്ങളിലും, അപൂർവമായി കുള്ളൻ (പിഗ്മി) എണ്ണത്തിമിംഗലത്തിലും (കോഗിയ ബ്രെവിസെപ്സ്) ആംബർഗ്രിസ് ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്.

ഔഷധ കൂട്ടായും സുഗന്ധദ്രവ്യനിർമാണത്തിനും ആയിരത്തിലേറെ വർഷങ്ങളായി ആംബർഗ്രിസ് ഉപയോഗിക്കപ്പെടുന്നുണ്ട്. എങ്കിലും പെർഫ്യൂമുകളിലെ സുഗന്ധം കൂടുതൽ നേരം നിലനിർത്താൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പശ (ഫിക്സേറ്റീവ്) എന്ന നിലയിൽ സുഗന്ധദ്രവ്യവിപണിയിൽ ഇവയ്ക്ക് സ്വർണത്തേക്കാൾ വിലയുണ്ട്.

Related Posts

Leave a Reply