Kerala News

കൊച്ചിയിൽ വൻ രാസ ലഹരി വേട്ടയുമായി പൊലീസ്

കൊച്ചിയിൽ വൻ രാസ ലഹരി വേട്ട. കലൂർ കറുകപ്പള്ളിയിൽ 69ഗ്രാം എംഡി എം എ യുമായി കാസർകോട് സ്വദേശി അബ്ദുൽസലീമിനെ പോലീസ് പിടികൂടി. കാസർഗോഡ് പുതുമ ബോറ സ്വദേശിയായ അബ്ദുൽ സലീം സഞ്ചരിച്ചിരുന്ന കാറിന്റെ ഉള്ളിലാണ് 13 പാക്കറ്റുകളിലായി എംഡി എം എ സൂക്ഷിച്ചിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ണാടിയുടെ കവറിനുള്ളിൽ സൂക്ഷിച്ച നിലയിൽ ലഹരി പൊലീസ് പിടികൂടിയത്. കൊച്ചി നഗരത്തിൽ ഈയിടെ നടന്ന ഏറ്റവും വലിയ രാസ ലഹരി വേട്ടയാണ് ഇതെന്ന് പൊലീസ് പറയുന്നു.

Related Posts

Leave a Reply