Kerala News Top News

കൊച്ചിയിൽ നാവികസേന ഹെലികോപ്റ്റർ തകർന്ന് അപകടം; ഒരു നാവികൻ മരിച്ചു

പരിശീലന പറക്കലിനിടെ നാവികസേന ഹെലികോപ്റ്റർ തകർന്ന് അപകടം. കൊച്ചി നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിൽ രണ്ട് നാവികർ ഉണ്ടായിരുന്നു. ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

നാവികസേനയുടെ ചേതക് ഹെലികോപ്റ്ററാണ് പറന്നുയരുന്നതിനിടെ അപകടത്തിൽപ്പെട്ടത്. അപകടകാരണം അറിവായിട്ടില്ല. വ്യോമസേനയുടെ ഏറ്റവും പഴക്കം ചെന്ന ഹെലികോപ്റ്ററാണ് ചേതക്. 1965ലാണ് ചേതക് നാവികസേനയുടെ ഭാഗമായത്.

രണ്ട് ടൺ ഭാരമുള്ള ചേതക്കിന് 185 കിലോമീറ്റർ വേഗതയും 500 കിലോമീറ്റർ റേഞ്ചും ഉണ്ട്. ഒറ്റ എൻജിനുള്ള ഹെലികോപ്റ്ററിൽ രണ്ട് പൈലറ്റുമാരുൾപ്പെടെ ഏഴുപേർക്ക്

Related Posts

Leave a Reply