Kerala News

കൊച്ചിയിലെ ഫ്‌ളാറ്റിൽനിന്ന് വജ്രവും സ്വർണാഭരണങ്ങളും മോഷ്ടിച്ചു.

കൊച്ചി: വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച മറുനാടന്‍ സ്വദേശികളായ യുവതികള്‍ പിടിയില്‍. ഝാര്‍ഖണ്ഡ് റാഞ്ചി കോക്കാര്‍ ചുണ്ണാ ഭട്ട ദുര്‍ഗാ മന്ദിര്‍ ഗലിയില്‍ അഞ്ജന കിന്‍ഡോ (19), ഝാര്‍ഖണ്ഡ് ഗുമ്ല ഭാഗിതോളി ഏകാംബയില്‍ അമിഷ കുജുര്‍ (21) എന്നിവരെയാണ് പാലാരിവട്ടം ഇന്‍സ്‌പെക്ടര്‍ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാരണക്കോടം സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്‌ലാറ്റില്‍നിന്ന് രാജസ്ഥാന്‍ സ്വദേശിനിയായ പരാതിക്കാരിയുടെ അലമാരയില്‍ സൂക്ഷിച്ച 2.55 ലക്ഷം രൂപ വിലവരുന്ന വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളുമാണ് ഇവര്‍ 22-ന് മോഷ്ടിച്ചത്. ഏജന്റ് മുഖേനയാണ് ഝാര്‍ഖണ്ഡ് സ്വദേശിനി അഞ്ജന കിന്‍ഡോ വീട്ടുജോലിക്കെത്തിയത്. വീട്ടുകാര്‍ പുറത്തുപോയ സമയം മുറിയില്‍ ഒളിച്ചിരുന്ന് ആഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. പിന്നീട് കൂട്ടുകാരിയും ഝാര്‍ഖണ്ഡ് സ്വദേശിനിയുമായ അമിഷ കുജുറിനെ വിളിച്ചുവരുത്തി മോഷണവസ്തുക്കളുമായി ഫ്‌ലാറ്റില്‍നിന്ന് കടന്നു. ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Related Posts

Leave a Reply