Kerala News

കേരള സർവകലാശാല കോഴ വിവാദത്തിന് പിന്നിൽ മുൻ SFI നേതാവ്; വിധികർത്താക്കളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപണം

കേരള സർവകലാശാല കോഴ വിവാദത്തിന് പിന്നിൽ മുൻ എസ്എഫ്‌ഐ നേതാവെന്ന് ആരോപണം. വിധികർത്താക്കളെ സ്വാധീനിക്കാൻ എസ്എഫ്‌ഐ മുൻ ജില്ലാ കമ്മിറ്റി അംഗം ശ്രമിച്ചെന്നാണ് ആരോപണം. കൂട്ടുനിന്നാൽ അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗത്തിന്റേതാണ് പരാതി.

സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് തെളിവുകളടക്കം പരാതി നൽകിയെന്ന് എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം പറയുന്നു. തനിക്ക് താത്പര്യമുള്ള ജഡ്ജിങ് പാനൽ കലോത്സവത്തിലെ ചില മത്സരങ്ങളിൽ ആവശ്യപ്പെടുന്നു. ഇത് നിരസിച്ചതായി കേന്ദ്ര കമ്മിറ്റിയംഗം പറയുന്നു. ഈ ആവശ്യം എന്തിനാണെന്ന് അന്വേഷിക്കണമെന്നാണ് പരാതിയുടെ ആവശ്യം.

കൈക്കൂലി വാങ്ങി ഫലം അട്ടിമറിച്ചതിന് വിധികർത്താവിനെയും പ്രതിഷേധിച്ചതിന്റെ പേരിൽ വിദ്യാർഥികളെയും പോലീസ് അറസ്റ്റ് ചെയ്തതുൾപ്പെടെ അസാധാരണ സംഭവങ്ങൾക്കാണ് സർവകലാശാല കലോത്സവത്തിൽ നടന്നു.

Related Posts

Leave a Reply