Kerala News

കേരള സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പി‌‍ൽ എസ്എഫ്ഐക്ക് തകർപ്പൻ വിജയം.

തിരുവനന്തപുരം: കേരള സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പി‌‍ൽ എസ്എഫ്ഐക്ക് തകർപ്പൻ വിജയം. 77 കോളേജുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 64 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. തിരുവനന്തപുരം ജില്ലയിൽ സംഘടന അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന 36-ൽ 31 കോളേജുകളിലും എസ്എഫ്ഐ വിജയം നേടി. ഇക്ബാൽ കോളേജും, എജെ കോളേജും രണ്ട് വർഷത്തിന് ശേഷവും ശ്രീശങ്കര കോളേജ് അഞ്ചുവർഷത്തിനു ശേഷവും കെഎസ് യുവിൽ നിന്ന് എസ്എഫ്ഐ തിരിച്ചുപിടിച്ചു.

വൈറ്റ് മെമ്മോറിയൽ കോളേജ്, ധനുവച്ചപുരം ഐഎച്ച്ആർഡി, ⁠ക്രിസ്ത്യൻ കോളേജ്, വിഗ്യാൻ, കെഐസിഎംഎ, എംഎംഎസ്, ഗവ. സംസ്‌കൃത കോളേജ്, ഗവ. ആർട്സ് കോളേജ്, ⁠KIITS കോളേജ്, ഗവ. കോളേജ് കാര്യവട്ടം, എസ്എൻ കോളേജ് കോളേജ്, എസ്എൻ കോളേജ്, സെൽഫ് ഫിനാൻസിംഗ്, ഗവ. കോളേജ് ആറ്റിങ്ങൽ, മദർ തെരേസ കോളേജ്, ഗവ. കോളേജ് നെടുമങ്ങാട്, ⁠ഗവ. മ്യൂസിക് കോളേജ്, സരസ്വതി കോളേജ്, ഇടഞ്ഞി കോളേജ്, കുളത്തൂർ കോളേജ്, ശ്രീശങ്കര വിദ്യാപീഠം, മുളയറ കോളേജ്, നാഷണൽ കോളേജ്, ഇമ്മാനുവേൽ കോളേജ്, കെഎൻഎം കാഞ്ഞിരംകുളം, യൂണിവേഴ്സിറ്റി കോളേജ്, വിമൻസ് കോളേജ്, തൈക്കാട് ബിഎഡ് കോളേജ്, സിഎസ്ഐ ബിഎഡ് കോളേജ് പാറശ്ശാല എന്നീ കോളജുകൾ എസ്എഫ്ഐ നിലനിർത്തി. തിരുവനന്തപുരം യൂണിവേ‍ഴ്‌സിറ്റി കോളേജിലെ ആദ്യ വനിത ചെയർപേ‍ഴ്‌സണായി എസ്എഫ്ഐയുടെ എൻഎസ്‌ ഫരിഷ്‌തയെ തിരഞ്ഞെടുത്തതും ചരിത്രമായി.

കൊല്ലം ജില്ലയിൽ സംഘടനാ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന 19-ൽ 13 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. എംഎംഎൻഎസ്എസ് കൊട്ടിയം എഐഎസ്എഫ് ൽ നിന്നും തിരിച്ചു പിടിച്ചു. എസ് എൻ കോളേജ് കൊല്ലം, കൊല്ലം എസ്എൻ വനിതാ കോളേജ്, എസ്എൻ ലോ കോളേജ് കൊല്ലം, എസ്എൻ കോളേജ് ചാത്തന്നൂർ, എൻഎസ്എസ് കോളേജ് നിലമേൽ, ടികെഎം കോളേജ് കരിക്കോട്, പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ്, എകെഎംഎസ് കോളേജ് പത്തനാപുരം, പിഎംഎസ്എ കടക്കൽ, ഐഎച്ച്ആർഡി കുണ്ടറ, പുനലൂർ ശ്രീ നാരായണ കോളേജ് ഓഫ് ടെക്നോളജി, ഗവ. ബിജെഎം കോളേജ് എന്നിവിടങ്ങളിൽ എസ്എഫ്ഐ വിജയിച്ചു.

Related Posts

Leave a Reply