കേരള സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മനുഷ്യാവകാശ പ്രവർത്തക സംഗമവും ഭാരതരത്ന ബാബാസാഹിബ് ഡോക്ടർ അംബേദ്കറുടെ 133 ആം ജന്മദിനം ആഘോഷവും വിശിഷ്ട വ്യക്തികളെ ആദരിക്കലും സംഘടിപ്പിച്ചു. ഹ്യൂമൻ റൈറ്റ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് കടയ്ക്കാമൺ മോഹൻദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹുമാനപ്പെട്ട എക്സ് എം പി എൻ പീതാംബരക്കുറുപ്പ് ചടങ്ങു ഉദ്ഘാടനം ചെയ്തു വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്തു.

പ്രസ്തുത ചടങ്ങിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. ആർ.നോബൽ കുമാർ,,. പ്രേം ബാബു എറണാകുളം. ACI സംസ്ഥാന പ്രസിഡന്റ് മുണ്ടേല പ്രസാദ്,, എന്നിവർ സംസാരിച്ചു.ചടങ്ങിൽ ടോജോ ചിറ്റാട്ടുകുളം കൃതജ്ഞത അർപ്പിച്ചു. ഏറ്റവും മികച്ച മനുഷ്യാവകാശ ജീവകാരുണ്യ പ്രവർത്തകരായ. സതീഷ് ചന്ദ്രൻ,, വയനാട് ബേബി,, ജയരാജ് തിരുവനന്തപുരം,, പ്രേം ബാബു എറണാകുളം,, അഡ്വക്കേറ്റ് രതി. ആറ്റിങ്ങൽ,, അനിൽകുമാർ ആനയറ,, ഗീത അനിൽ വട്ടിയൂർക്കാവ് എന്നിവരെ ബഹുമാനപ്പെട്ട എക്സ് എം പി പൊന്നാട ചാർത്തി ആദരിച്ചു.

ഭാരതരത്നം ബാബാസാഹിബ് Dr. BR അംബേദ്കറുടെ 133 -മത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്സ് ഫോറം കേരള നിയമസഭയ്ക്ക് മുന്നിലുള്ള അംബേക്കറുടെ പൂർണ്ണ കായ പ്രതിമയിൽ സംസ്ഥാന പ്രസിഡന്റ് കടയ്ക്കാമൻ മോഹൻദാസ്, പി.ആർ. നോബൽ കുമാർ, സംസ്ഥാന സെക്രട്ടറി ടോജോ ചിറ്റാട്ടുകുളം, സംസ്ഥാന കമ്മറ്റിയംഗം സതീഷ് ചന്ദ്രൻ വയനാട്. എന്നിവർ ചേർന്ന് പുഷ്പാർച്ചന നടത്തി.



